തോന്നയ്ക്കൽ സായിഗ്രാമിൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആരംഭിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക് ജൂലൈ 24നു രാവിലെ 11 ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സത്യസായി ട്രസ്റ്റ് അധ്യക്ഷ ജസ്റ്റിസ്. എ. ലക്ഷ്മിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ പി.വി. ബാല കൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ. വിദ്യാധരൻ ആമുഖഭാഷണം നടത്തും. ആറ്റിങ്ങൽ ഫാമിലി കോടതി ജഡ്ജി എസ്. സുരേഷ്‌കുമാർ, ഡോ. സഫി മോഹൻ എം.ആർ.എന്നിവർ സംസാരിക്കും. ട്രസ്റ്റ് ഡയറക്ടർ കെ.എൻ. ആനന്ദ് കുമാർ സ്വാഗതവും വൈസ് ചെയർമാൻ കെ.ഗോപകുമാർ നന്ദിയും പറയും. ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ ജില്ലയിലെ നിയമവിദ്യാർഥികളുമായി മുഖാമുഖവും നടത്തും.