ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് കേരള പ്രവാസി ക്ഷേമ ബോർഡ് ‘പ്രവാസി ജീവിതവും കാഴ്ചകളും’ എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 വരെയാണു മത്സരം. ലോകഫോട്ടോഗ്രഫി ദിനമായ ഓഗസ്റ്റ് 19ന് വിജയിയെ പ്രഖ്യാപിക്കും. വിജയികൾക്ക് ഒന്നാം സമ്മാനം: 25,000 രൂപ, രണ്ടാം സമ്മാനം: 15,000 രൂപ, മൂന്നാം സമ്മാനം; 10,000 രൂപ എന്നിങ്ങനെ നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റും നൽകും. മത്സരങ്ങൾക്കുള്ള നിബന്ധനകളും കൂടുതൽ വിവരങ്ങളും ബോർഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ ലഭിക്കും.