സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കുന്ന ‘സഹായഹസ്തം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള അങ്കണവാടി, ഐ.സി.ഡി.എസ് ഓഫീസ് എന്നിവയുമായി ബന്ധപ്പെടാം. ഫോണ്‍ 0471 2969101.
