ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും സംയുക്തമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ ‘വരവിള’ എന്ന പേരിൽ തെയ്യം കലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. ചുവർ ചിത്രകല ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കലാപ്രതിഭകൾ അപേക്ഷ ജൂലൈ 22 ന് മുമ്പ് സെക്രട്ടറി, ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർകാവ്, തിരുവനന്തപുരം-695013 എന്ന വിലാസത്തിലേക്കോ secretaryggng@gmail.com ൽ ഇ-മെയിലായോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9562333066, 0471-2364771.
