സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ ജൂലൈ 27ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. ചക്കാല നായർ വിഭാഗത്തെ സംസ്ഥാനത്തെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തുക, പാലക്കാട് ജില്ലയിൽ എരുത്തേമ്പതി വില്ലേജിൽ താമസിക്കുന്ന തേവർ അകമുടയർ സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തുക, ക്രിസ്തുമതം പിന്തുടരുന്ന പട്ടികജാതിക്കാർക്ക് പ്രൊഫഷണൽ കോളേജ് പ്രവേശനത്തിന് പ്രത്യേക സംവരണം നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായി സമർപ്പിച്ച നിവേദനങ്ങൾ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.