ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കും. അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഓഗസ്റ്റ് 7 ന് രാവിലെ 11 മുതൽ തിരുവനന്തപുരം എസ്.എം.വി സ്‌കൂളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ www.ksicl.org യിൽ രജിസ്റ്റർ ചെയ്യാം. അവസാന തിയതി ജൂലൈ 30. മത്സരാർഥികൾ സ്‌കൂളിലെ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണം. വിവരങ്ങൾക്ക്: 8547971483.
