ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് ആത്മ വയനാടിന്റെ ആഭിമുഖ്യ ത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നാച്ചുറല്‍ ഫാമിംഗില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.എഫ് ഷേര്‍ളി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകൃതി കൃഷി രീതികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഫിലിപ്പ് ജി കാണാട്ടും പ്രകൃതി കൃഷി തത്വങ്ങള്‍ എന്ന വിഷയത്തില്‍ പി.കെ കുമാരനും ക്ലാസെടുത്തു. കര്‍ഷകനായ സുനില്‍ കല്ലിങ്കര പ്രകൃതി കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രകൃതി കൃഷിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന സംരഭകങ്ങള്‍, ഭക്ഷണ,പോഷണ സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായകമായ നൂതന പദ്ധതികള്‍, ഗുണപരമായ തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പരിശീലന പരിപാടിയില്‍ വിശദീകരിച്ചു.