ജില്ലയില്‍ ലോക മുങ്ങിമരണ നിവാരണ ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ എന്‍. രാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി. ഓമന, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. രതീഷ്, സ്‌കൂള്‍ മാനേജര്‍ എ.എം. നസീര്‍, പ്രിന്‍സിപ്പാള്‍ ടി.എ. അഷ്‌റഫ് കുഞ്ഞാശന്‍, ഹെഡ്മിസ്ട്രസ് ഇ. സീന, പി.ടി.എ. പ്രസിഡന്‍റ് എസ്.എം. അസ്ലം, ഹസാര്‍ഡ് അനലിസ്റ്റ് ചിന്ദു ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ അസംബ്ലിയും ബോധവത്ക്കരണ സെമിനാറും നടത്തി.