തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കിലയുടെയും നേതൃത്വത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകള്‍ക്കായി ബത്തേരി ശ്രേയസില്‍ നടന്ന പരിശീലനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് സ്‌കറിയ അധ്യക്ഷത വഹിച്ചു. ആര്‍.ജി.എസ്.എ കോര്‍ഡിനേറ്റര്‍ എം.ശരത്ചന്ദ്രന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കില റിസോഴ്സ് പേഴ്സണ്‍ കെ.എം. സാനിബ്, എം. ഷാജു, തുടങ്ങിയവര്‍ സംസാരിച്ചു.