കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഊര്‍ജ്ജരംഗത്തെ നേട്ടങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവിഷ്യ – പവര്‍@2047 വൈദ്യുത മഹോത്സവം ഇന്നും നാളെയുമായി ജില്ലയില്‍ നടക്കും. നാളെ (ചൊവ്വ) ഉച്ചക്ക് 2.30ന് മാനന്തവാടി ഗവ:കോളേജിലും മറ്റന്നാൾ (ബുധന്‍) രാവിലെ 9.30ന് കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലുമാണ് പരിപാടികള്‍. അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന വിദ്യുത്ച്ഛക്തി ബോര്‍ഡിന്റെ സഹകരണത്തോടെയാണ് ജില്ലാതല വൈദ്യുത മഹോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്.
മാനന്തവാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി തുടങ്ങിയവര്‍ പങ്കെടുക്കും. കല്‍പറ്റയിലെ നടക്കുന്ന പരിപാടി ടി.സിദ്ദീഖ് എ.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇരു ചടങ്ങുകളിലും ജില്ലാ പഞ്ചായത്ത്് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ നോഡല്‍ ഓഫീസര്‍ ശശികാന്ത് ലഖേര വിഷയാവതരണം നടത്തും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ഗീത, സബ്് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി വീഡിയോ പ്രദര്‍ശനവും കലാസാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കും.