ജില്ലയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിനേഷന്‍ നൽകുന്ന നടപടികൾ ഊര്‍ജ്ജിതമാക്കാൻ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാം. കോവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ വിവിധ വകുപ്പുകളിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. നിലവിൽ ജില്ലയിലെ 28 ശതമാനം മുന്നണിപ്പോരാളികള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. ബാക്കി വരുന്നവരുടെ ലിസ്റ്റ് എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യേഗസ്ഥർ ജൂലൈ 27നകം ഡി.എം.ഒ ഓഫീസില്‍ ലഭ്യമാക്കണമെന്നു യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.