ജില്ലാ കളക്ടര്‍ എ. ഗീത നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. കുട്ടികളുടെ പഠന, പാഠ്യേതര കാര്യങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ വിവിധ മേഖലകളില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ അവലോകനം ചെയ്തു. കുട്ടികളും അധ്യാപകരുമായി സംവദിച്ചു. കളക്ടര്‍ എ. ഗീത കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ടി.ഡി.ഒ ജി. പ്രമോദ്, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ കെ. മനോഹരന്‍, എ.ഇ.ഒ വി.ടി. അബ്രഹാം, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍ എന്നിവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് ബാബു, പ്രധാന അധ്യാപകന്‍ കെ.പി. ഷാജു, സീനിയര്‍ സൂപ്രണ്ട് ടി.പി. ശ്രീകല, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും കളക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
