കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നവീന ആശയമായ ‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്’ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച കുടുംബശ്രീ സ്റ്റാള്‍ ചാലക്കുടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ലോജു ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിത പോള്‍ ആദ്യ വില്‍പന നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്ന സ്റ്റാളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തൃശൂര്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭമായ പളുങ്ക് ഫുഡ് പ്രോടക്‌സാണ് സ്റ്റാള്‍ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് മെമ്പര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ശില്‍പ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.