ആലപ്പുഴ ജില്ലയുടെ 54-ാമത്തെ കളക്ടറായി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ചുതമലയേറ്റു. രാവിലെ 11.20ന് എത്തിയ പുതിയ കളക്ടറെ എ.ഡി.എം എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. സ്ഥാനമൊഴിഞ്ഞ കളക്ടറും ഭാര്യയുമായ ഡോ.രേണു രാജില്‍ നിന്നാണ് അദ്ദേഹം ചുമതല എറ്റെടുത്തത്.

2013 ഐ.എ.എസ് ബാച്ചില്‍പ്പെട്ട ഡോ. ശ്രീറാം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ആലപ്പുഴ കളക്ടറായി നിയമിക്കപ്പെട്ടത്. മുന്‍പ് എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടര്‍, തിരുവല്ല, ദേവികുളം സബ് കളക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയാണ്.