കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ  (CLISc) 26-ാം ബാച്ചിന്റെ പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കാസർകോട് വച്ച് ഓഗസ്റ്റ് 17ന് പരീക്ഷ ആരംഭിക്കും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടും ഫൈനോടുകൂടി ഓഗസ്റ്റ് അഞ്ചും ആണ്. നോട്ടിഫിക്കഷൻ, ടൈംടേബിൾ അപേക്ഷ ഫോറം എന്നിവ www.kslc.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.