സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജീവനക്കാര്‍ക്കുള്ള 2022-23 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷിക സര്‍വ്വെയുടെ ജില്ലാതല വാര്‍ഷിക പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഷീന അധ്യക്ഷത വഹിച്ചു. കാര്‍ഷിക നയരൂപീകരണത്തിന് സാമ്പത്തിക സ്ഥിതിവിവര കണക്ക് ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് ഏറെ സഹായകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ അഡീഷണല്‍ ജില്ലാ ഓഫീസര്‍ കെ.എം.ജമാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, കോഴിക്കോട് റീജിയണല്‍ ഓഫീസ് സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്‍. തൗസിഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രാകേഷ് കുമാര്‍, ജില്ലാ സര്‍വ്വെ സൂപ്രണ്ട് പി.കെ.വീരേന്ദ്രകുമാര്‍, ജില്ലാ ഓഫീസര്‍ കെ.കെ.മോഹനദാസ്, റിസര്‍ച്ച് ഓഫീസര്‍ സജിന്‍ ഗോപി എന്നിവര്‍ സംസാരിച്ചു.
