സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ എകെജിയെ അനുസ്മരിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്ത് 75 സ്വാതന്ത്ര്യസമര സേനാനികളെയാണ് ആദരിക്കുന്നത്. കേരളത്തില്‍ നിന്ന് എകെ ഗോപാലന്‍, കെ കേളപ്പന്‍, ക്യാപ്റ്റന്‍ ലക്ഷ്മി എന്നിവരെയാണ് ഇതിനായി തെരഞ്ഞെടുത്തത്. പെരളശ്ശേരി മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. പട്ടാമ്പി സംസ്‌കൃത കോളേജ് റിട്ട. പ്രിന്‍സിപ്പലും ചരിത്രകാരനുമായ ഡോ.വി വി കുഞ്ഞികൃഷ്ണന്‍ എകെജി അനുസ്മരണ പ്രഭാഷണം നടത്തി. പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, മുന്‍ എം എല്‍ എ കെ കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി ബിജു, ചന്ദ്രന്‍ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, എഡിഎം കെ കെ ദിവാകരന്‍, തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഐവര്‍കുളത്തെ എകെജി സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചനയും നടന്നു