ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ ഔദ്യോഗിക വാഹനമായി സംസ്ഥാനത്തുടനീളം ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കരാർ വ്യവസ്ഥയിൽ വാഹനം നൽകാൻ തയാറായുള്ളവരിൽ നിന്നും പ്രതിമാസം 3000 കി.മി എന്ന നിരക്കിൽ ഒരു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും ആകെ 25000 കിലോമീറ്ററിൽ കുറവ് ഓടിയിരിക്കുന്നതുമായ മാരുതി സുസുക്കി എർട്ടിഗ (ന്യൂ മോഡൽ), മാരുതി സുസുക്കി XL 6 തുടങ്ങിയ വാഹന ഉടമകളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഓഗസ്റ്റ് 14 ന് മുമ്പ് ഉള്ളടക്കം ചെയ്യുന്ന പ്രൊഫോർമയിൽ ക്വട്ടേഷനുകൾ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ നേരിട്ടോ എത്തിക്കണം. ഓഗസ്റ്റ് 15ന് ക്വട്ടേഷൻ തുറക്കും. ഇതു സംബന്ധിച്ച വിവരങ്ങൾ www.minoritywelfare.kerala. gov.in ൽ ലഭ്യമാണ്. കൂടുതൽവിവരങ്ങൾക്ക്: 0471-2302090 9495902694.
