ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കോഴിക്കോട് ബി.എന്‍.ഐ മാസ്റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് റെയിന്‍കോട്ടുകള്‍ നല്‍കി. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ഗീത ബി.എന്‍.ഐ മാസ്റ്റേഴ്‌സ് പ്രസിഡന്റ് പി.റഹീമില്‍ നിന്നും റെയിന്‍കോട്ടുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഡി.റ്റി.പി.സി സെക്രട്ടറി കെ.ജി അജേഷ്, വൈറ്റല്‍ ഗ്രീന്‍സ് സ്ഥാപകനും സി.ഇ.ഒ യുമായ എ.കെ ശ്രീജിത്ത്, ബി.എന്‍.ഐ മാസ്റ്റേഴ്‌സ് അംഗങ്ങളായ എന്‍.ഷീജ, സി.ദിലീപ് കുമാര്‍, സബിത.ബി.നായര്‍, വി.പ്രജിത്ത് തുടങ്ങയിവര്‍ പങ്കെടുത്തു.