ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിയിൽ (പ്രിസം) കോട്ടയം ജില്ലയിൽ ഒഴിവുള്ള ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി. ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/ പബ്‌ളിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമോ ആണ് യോഗ്യത. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
35 വയസാണ് പ്രായപരിധി. അപേക്ഷകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോട്ടയം 686002 എന്ന വിലാസത്തിൽ ആഗസ്റ്റ് 12 നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562558