പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് തരിശുരഹിത ഗ്രാമമാക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാംഘട്ടമായ ജനപ്രതിനിധികളും കൃഷിയിലേക്ക് കാമ്പയിന്റെ ഉദ്ഘാടനം ഇടമാലി വാര്‍ഡില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യ തൈ നടീല്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി. വിദ്യാധരപണിക്കരുടെ ഒന്നര ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ നടന്നു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും പദ്ധതിയില്‍ ഭാഗമാകും.