സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടുകൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടിക ജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് കോഴ്‌സുകൾ. റെസിഡൻഷ്യൽ വിഭാഗത്തിൽ നടത്തുന്ന കോഴ്‌സുകൾ സൗജന്യമായിരിക്കും. നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപന്റും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ  ഓഗസ്റ്റ് 10ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991/ 9995898444