അറയാഞ്ഞിലിമണ്ണില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ പട്ടികവര്‍ഗ കുടുംബങ്ങളെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഇവര്‍ക്ക് വേണ്ട ആവശ്യസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിന് വേണ്ട നിര്‍ദേശം നല്‍കി. വീടുകള്‍ക്ക് പുറകിലെ മണ്‍തിട്ട ഇടിഞ്ഞ് ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് 12 പേര്‍ അടങ്ങുന്ന കുടുംബങ്ങളെ അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.