നോർക്ക റൂട്ട്സ് നടപ്പിലാക്കിവരുന്ന ഒ ഇ.ടി (ഓക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്) പരിശീലന പരിപാടിക്ക് പിന്തുണയുമായി ഒ.ഇ.ടി പ്രതിനിധികൾ തിരുവനന്തപുരം തൈയ്ക്കാടുളള നോർക്കാ റൂട്ട്സ് ആസ്ഥാനം സന്ദർശിച്ചു.
ആരോഗ്യരംഗത്തെ ഡോക്ടർ, നഴ്സ് തുടങ്ങി 12 മേഖലകളിലെ പ്രൊഫഷണുകളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അറിയുന്നതിനുളള അന്താരാഷ്ട്ര ടെസ്റ്റാണ് ഒ.ഇ.ടി. യു.എസ്സ്.എ, യു.കെ , ഓസ്ട്രേലിയ, കാനഡ, അയർലന്റ് തുടങ്ങി ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ആരോഗ്യമേഖലയിലെ തൊഴിലവസരങ്ങൾക്കാണ് ഈ ടെസ്റ്റ് അവശ്യമായിവരുന്നത്.
ഒ.ഇ.ടി ഗ്ലോബലിനെ പ്രതിനിധീകരിച്ച് ഡേവിഡ്ഡ്  വിൽഷൈർ, ഇന്ത്യാൻ മോധാവി ആശിഷ് ഭൂഷൺ എന്നിവരാണ് സന്ദർശനത്തിനെത്തിയത്. നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശ്ശേരി എന്നിവരുമായി സംഘം  പരിശീലനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു. നോർക്ക റൂട്ട്സസ് നടപ്പിലാക്കുന്ന ഒ.ഇ.ടി പരിശീലനത്തിന് എല്ലാ സാങ്കേതിക പിന്തുണയും ഉറപ്പ്‌നൽകിയ ശേഷമാണ് സംഘം മടങ്ങിയത്.