കാലത്തിനനുസൃതമായ മാറ്റത്തിലൂടെ ഖാദിയെ ജനകീയമാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
ഓണം ഖാദി മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ശിവൻകുട്ടി കേരള ഖാദി ലോഗോ പ്രകാശനം ചെയ്തു. ഡോക്ടേഴ്‌സ് നഴ്‌സസ് കോട്ടിന്റെ ആദ്യ വിതരണോദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യുവിന് നൽകി നിർവഹി ച്ചു. ഓണം ഖാദി മേളയുടെ സമ്മാനകൂപ്പൺ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. വിവിധ രീതിയിൽ രൂപകൽപ്പന ചെയ്ത വ്യത്യസ്ത വസ്ത്രങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. ചടങ്ങിൽ ബോർഡ് സെക്രട്ടറി കെ എ രതീഷ് സ്വാഗതവും അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ കെ കെ ചാന്ദ്‌നി  നന്ദിയും അറിയിച്ചു.