കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാദമിയും ചേർന്ന് ഒരുക്കിയ വരവിളി കലാ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വെച്ചു നടത്തിയ ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നാലു മുതൽ ആറു വയസുവരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ റയാ.എ.എസ് ഒന്നാം സമ്മാനവും  ആരവി ആർ വിഷ്ണു രണ്ടാം സമ്മാനവും കരസ്ഥമാക്കി. ഏഴു മുതൽ 10 വയസ്സ് വരെ ഉള്ള കുട്ടികളുടെ വിഭാഗത്തിൽ  യദുനന്ദ് മോഹനും  വൃന്ദ.പി.എസും ഒന്നാം സമ്മാനം കരസ്ഥമാക്കി. ജിയാ വിനിലിനാണ് രണ്ടാം സമ്മാനം. 11 മുതൽ 16 വരെയുള്ള വിഭാഗത്തിൽ  അലീന.എ.പി ഒന്നാം സമ്മാനവും
ജ്യോതിഷ്മ.എസ് രണ്ടാം സമ്മാനവും കരസ്ഥമാക്കി. ഗുരു ഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ശബ്‌ന ശശിധരനാണ് ഫലം പ്രഖ്യാപിച്ചത്. വി.കെ.  പ്രശാന്ത് എംഎൽഎ വിജയികൾക്കും പങ്കെടുത്ത കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 250 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.