ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജിയിലുള്ള മോഡൽ ഫിനിഷിങ് സ്കൂളിൽ ഡിഷ് ആന്റിന ആൻഡ് സെറ്റ് ടോപ്പ് ബോക്സ് ടെക്നിഷ്യൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓഗസ്റ്റിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് പത്താംക്ലാസ് പാസായ ടു വീലർ ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18-35, 120 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് 5,000 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2307733, 8547005050, വെബ്സൈറ്റ്: www.modelfinishingschool.org.
