സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങളുടെ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം എ.ഡി.എം എന്‍.ഐ. ഷാജു ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പു പദ്ധതി ജെ.പി.സി പ്രീതി മേനോന്‍, കില പരിശീലകരായ ജുബൈര്‍, ഷാനിബ്, ഐ.എസ്.ഒ കോര്‍ഡിനേറ്റര്‍ റാഷിദ് എന്നിവര്‍ സംസാരിച്ചു.