2022 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 10 വരെ ഗുജറാത്തിൽ നടക്കുന്ന 36- മത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പുരുഷ-വനിതാ വോളി ബോൾ ടീമിന്റെ ഓപ്പൺ സെലക്ഷൻ ട്രയൽസ് ഓഗസ്റ്റ് ഏഴിനു രാവിലെ എട്ടു മുതൽ കൊച്ചിൻ റിഫൈനറി ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ ഏഴിന് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 2330167