ഇടുക്കി ജില്ലയിലെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോജക്റ്റ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സഞ്ചാരയോഗ്യമായതും, 1500 സി.സി. യില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള എ.സി. സൗകര്യമുള്ളതും ടാക്സി പെര്‍മിറ്റ് ഉള്ളതും ഡ്രൈവര്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് സഞ്ചരിക്കാവുന്നതുമായ ജീപ്പ്/കാര്‍, ക്വട്ടേഷന്‍ അംഗീകരിച്ച് ഉത്തരവാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
1. പ്രതിമാസം ഹൈറേഞ്ചില്‍ ഉള്‍പ്പെടെ ഓടുന്നതിന് ഒരു കിലോമീറ്ററിനുള്ള നിരക്ക് തുകയാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്.
2. വണ്ടി വാടക, വെയിറ്റിംഗ് ചാര്‍ജ്ജ് തുടങ്ങിയവ ഉള്‍പ്പെടെ പ്രതിമാസം അനുവദിക്കാവുന്ന പരമാവധി തുക 30,000/- രൂപയില്‍ നിജപ്പെടുത്തിയിട്ടുള്ളതാണ്.
3. നിരദദ്രവ്യമായി 1500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, പ്രോജക്റ്റ് ഡയറക്ടര്‍ ആത്മയുടെ പേരില്‍ (യൂണിയന്‍ ബാങ്ക് തൊടുപുഴ ബ്രാഞ്ചില്‍ മാറാവുന്നത്), ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം.
4. ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ പകര്‍പ്പ് ഡ്രൈവിങ് ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം.
5. വാഹനം പ്രോജക്റ്റ് ഡയറക്ടര്‍ ആവശ്യപ്പെടുന്ന അവസരങ്ങളില്‍ യാത്രാസജ്ജമാക്കി ഓഫീസ് പരിസരത്ത് എത്തിക്കണം.
6. നിര്‍ദ്ദിഷ്ട കരാര്‍ വാഹനം ഹൈറേഞ്ചിലെ എല്ലാ പ്രദേശങ്ങളിലും യാത്രയ്ക്ക് യോഗ്യമായിരിക്കണം.
7. ആഗസ്റ്റ് 19 ന് രാവിലെ 11.30 മണി വരെ പ്രവര്‍ത്തി സമയങ്ങളില്‍ ക്വട്ടേഷനുകള്‍ ഓഫീസില്‍ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 12.00 ന് ഹാജരുള്ള ക്വട്ടേഷന്‍ സമര്‍പ്പിച്ചവരുടെ സാന്നിദ്ധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കും.
8. ക്വട്ടേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും തൊടുപുഴ ആത്മ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ 04862 228188.