പട്ടികവർഗ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപിച്ചിട്ടുള്ള 100 സാമൂഹ്യ പഠനമുറികളിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മെയിന്റനൻസ് വർക്ക് ചെയ്യുന്നതിനായി പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങൾക്ക് താത്പര്യപത്രം സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക് 0471 2304594, ടോൾ ഫ്രീ നമ്പർ 1800 425 2312.