വിദ്യാഭ്യാസ ഉപഡയറക്ടര്‍ പത്തനംതിട്ടയുടെ കാര്യാലയത്തില്‍ ഉപയോഗത്തിലിരിക്കുന്ന 60 കമ്പ്യൂട്ടറുകളുടെയും എട്ട്  പ്രിന്ററുകളുടെയും അഞ്ച് യുപിഎസ്‌കളുടെയും അറ്റകുറ്റപണികള്‍ നടത്തി ഉപയോഗ്യമാക്കുന്നതിന് വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും രണ്ട് ലക്ഷം രൂപയില്‍ താഴെ ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് 12ന് ഉച്ചക്ക് രണ്ടിന് മുന്‍പ് സീല്‍ ചെയ്ത ടെന്‍ഡറുകള്‍ തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ : 9995 116 472.