സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ നടത്തപ്പെടുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ ആഗസ്റ്റ് 13ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3.30 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരിക്കും പരീക്ഷ. അപേക്ഷകർക്ക് ഹാൾടിക്കറ്റുകൾ admissions.dtekerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മാവേലിക്കര, തിരുവനന്തപുരം, തൃശ്ശൂർ ഫൈൻ ആർട്‌സ് കോളേജുകളിലേക്കാണ് പ്രവേശനം.