എസ്.യു. രാജീവ് ചെയർമാനും അഡ്വ. കെ. പ്രീതാകുമാരി (കണ്ണൂർ), എ.കെ. അഗസ്തി (കോഴിക്കോട്) എന്നിവർ അംഗങ്ങളുമായി സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് പുനഃസംഘടിപ്പിച്ചു. നിലവിലുള്ള ബോർഡിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ബോർഡ് പുനഃസംഘടന നടത്തിയത്. ബോർഡിന്റെ കാലാവധി 5 വർഷമാണ്.
ചെയർമാനായി നിയമിതനായ എസ്.യു. രാജീവ് തിരുവനന്തപുരം സ്വദേശിയാണ്. ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നിന്നും അഡീഷണൽ സെക്രട്ടറി തസ്തികയിൽ വിരമിച്ചു. ശ്രീ. ടി.പി. രാമകൃഷ്ണൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.