

ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ പരിചയപ്പെടുത്തി പരിമിതികൾ ഒന്നിനും തടസമല്ലെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ഭിന്നശേഷിയുള്ളവർക്കായി മുതുകാടിന്റെ നേതൃത്വത്തിലുള്ള ‘ഡിഫറന്റ് ആർട്‌സ്’ കേന്ദ്രത്തിലെ കുട്ടികളുടെ കഴിവുകളാണ് വേദിയിൽ അവതരിപ്പിക്കപ്പെട്ടത്. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ അംഗം സി വിജയകുമാർ അധ്യക്ഷനായി.
