രണ്ടാംലോക മഹായുദ്ധ സേനാനികള്‍ക്കും, വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തിക സഹായം 2022 ഓഗസ്റ്റ് മുതല്‍ തുടര്‍ന്ന് ലഭിക്കുന്നതിനു ജീവന സാക്ഷ്യപത്രം ഈ മാസം ആദ്യം തന്നെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തികസഹായം തുടര്‍ന്ന് ലഭിക്കുന്നതല്ല എന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2 961 104.
