തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ വാരാചരണത്തോടനുബന്ധിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ കാക്കണഞ്ചേരി കോളനി നിവാസികള്‍ക്ക് നല്‍കുന്ന പട്ടയവിതരണ ഉദ്ഘാടനം ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു.

കട്ടിപ്പാറ പഞ്ചായത്തിലെ മലമുകളിലുള്ള കാക്കണഞ്ചേരി പണിയ കോളനിയിലെ 10 കുടുംബങ്ങള്‍ക്കു താഴെ കല്ലുള്ളതോട് ഭാഗത്ത് ആദിവാസി പുനരധിവാസ വികസന മിഷന്‍ ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്.