ആലപ്പുഴ: വിവിധ താലൂക്കുകളിലായി 30000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കുട്ടനാടിൽ നിന്നു മാത്രമാണിത്.  ഇന്നു വൈകീട്ടോടെ കുട്ടനാട്ടിലെ രക്ഷാപ്രവർത്തനം പൂർത്തിയാകുമെന്നാണ് ജില്ല ഭരണകൂടം കണക്കുകൂട്ടുന്നത്. ചെറുതും വലുതമായ 78 ബോട്ടുകളാണ് കുട്ടനാട് മാത്രം ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയത്. ജില്ലയിലാകെ 150 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.
കുട്ടനാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയവരെ ആലപ്പുഴ ബോട്ട് ജെട്ടിയിലെത്തിച്ചു. പിന്നീട് അവരെ കണിച്ചുകുളങ്ങരയിലേക്കും  തീരദേശത്തെ  ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. പലരും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. ചെങ്ങന്നൂരിൽ മൂന്ന് ഹെലികോപ്ടറുകളിലായി 200 പേരെ കരയിലെത്തിച്ചു. രാമങ്കരിയിൽ നിന്നുള്ള 2000 പേർ ചങ്ങനാശേരിയിലെ ക്യാമ്പിൽ എത്തിയിട്ടുണ്ട്. ചമ്പക്കുളത്ത് രക്ഷാപ്രവർത്തനം പൂർണ വിജയം കൈവരിച്ചു. കാവാലത്ത് ജങ്കാറും സർവ്വീസ് നടത്തി. അടിയന്തിര സഹായത്തിന് കെ.എസ്.ആർ.ടി.സി, ഇന്ധനക്ഷാമം പരിഹരിക്കാൻ സപ്ലൈക്കോയുടെ പെട്രോൾ പമ്പിന്റെ  സേവനവും ലഭ്യമാക്കി. കൺട്രോൾ റൂം ഫോൺ നമ്പർ  04772238630, 2243721 ,1077.