മാള, അന്നമനട പഞ്ചായത്തിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ പാലിശേരി, എരയാംകുടി പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്. പുലർച്ചെ 5.30 ഓടെ ഉണ്ടായ ശക്തമായ കാറ്റ് ഇരുപ്രദേശങ്ങളിലും അര കിലോമീറ്റർ വിസ്തൃതിയിൽ വീശിയടിച്ചു. 40 ഓളം ജാതി മരങ്ങൾ ഉൾപ്പെടെ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾ പൊട്ടി വീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.
വീടുകളുടെ ഓടുകൾ കാറ്റിൽ പറന്നുപോയി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.