റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ സ്തുത്യർഹമായ പങ്ക് അദ്ദേഹം വഹിക്കുന്നുണ്ട്. അദ്ദേഹത്തെ ശാസിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.