ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി. കെ കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഹിന്ദി, മലയാളം, ഇംഗ്ലീഷ് തസ്തികകളില്‍ താത്കാലികാടിസ്ഥാനത്തില്‍ ലക്ചറര്‍ നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 19 ന് ഉച്ചയ്ക്ക് 2 ന് കോളജില്‍ നടക്കും. അതത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പി.ജി, നെറ്റ് യോഗ്യതയുള്ളവര്‍ പ്രവൃത്തി പരിചയം, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ 8547005060, 9387288283.