മഴ കുറഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മഴ വീണ്ടും തുടരുകയാണെങ്കില്‍ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.