സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ അച്ചടക്കത്തിൽ മറ്റുള്ള കുട്ടികൾക്കും സമൂഹത്തിനും മാതൃകയാകണമെന്ന് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. സ്കൂളിൽ മാത്രമല്ല വീട്ടിലും അച്ചടക്കത്തോടെയാകണം കുട്ടികൾ പെരുമാറേണ്ടത്. ഭാവി തലമുറയ്ക്ക് നേട്ടമാകുന്ന തരത്തിൽ ഈ കേഡറ്റുകൾ മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു. കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  പാഠ്യവിഷയങ്ങൾക്കൊപ്പം മറ്റു വിഷയങ്ങളിലും വിദ്യാർഥികൾ മികവ് കാണിക്കണം. ലഹരി പദാർത്ഥങ്ങൾ ഒരു വിദ്യാർഥി പോലും ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.