എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ക്യാമ്പയിനായി ജില്ലയിലെ കുടുംബശ്രീകള്‍ നിര്‍മിക്കുന്ന ദേശീയ പതാകകളുടെ വിതരണോദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇടുക്കി ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. കുടുംബശ്രീ തയ്യാറാക്കിയ പതാക വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോളിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കുടുംബശ്രീ മുഖേനയാണ് പതാക നിര്‍മാണം. ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും, പൗര സമൂഹങ്ങള്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഫ്ലാഗ് കോഡിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചു വേണം ദേശീയ പതാക ഉയര്‍ത്തേണ്ടത്.
എ. ഡി. എം ഷൈജു പി ജേക്കബ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അജേഷ് ടി.ജി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ മറ്റ് ഉദ്യോഗസ്ഥര്‍, കളേ്രക്ടറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.