ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന 16-ാമത് പുസ്തകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. എം കെ രമേശ് കുമാര്‍, എം കെ മനോഹരന്‍, ഇ പി ആര്‍ വേശാല, ടി പി വേണുഗോപാലന്‍, പി വി രത്‌നാകരന്‍, പി പി സുകുമാരന്‍, പി പി ബാബു, ജില്ലാ സെക്രട്ടറി പി കെ വിജയന്‍, ജോയിന്റ് സെക്രട്ടറി വി കെ പ്രകാശിനി എന്നിവര്‍ സംസാരിച്ചു. ഭരവാഹികള്‍: ഡോ വി ശിവദാസന്‍ എം പി (ചെയര്‍മാന്‍) മുകുന്ദന്‍ മഠത്തില്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍) പി കെ വിജയന്‍ (ജനറല്‍ കണ്‍വീനര്‍) കെ ശിവകുമാര്‍, വി സി അരവിന്ദാക്ഷന്‍, എം ബാലന്‍, പവിത്രന്‍ മൊകേരി രഞ്ജിത്ത് കമല്‍ (കണ്‍വീനര്‍മാര്‍).
