കോട്ടയം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ബിരുദതല പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കായി ചങ്ങനാശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 30 ദിവസത്തെ സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന പരീക്ഷാപരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചങ്ങനാശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ 8714845401 എന്ന നമ്പറിലോ രജിസ്റ്റര്‍ ചെയ്യണം.