ടെന്‍ഡര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് അര്‍ബന്‍ 3 പ്രൊജക്ട് ഓഫീസില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്റ്റ് 20. വിശദ വിവരങ്ങള്‍ക്ക് 0495 2461197.

 

അധ്യാപക നിയമനം

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന് കോഴിക്കോട് ജില്ലയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കാന്‍ അധ്യാപകരെ ആവശ്യമുണ്ട്. പത്താം തരത്തിന് ക്ലാസ്സെടുക്കാന്‍ അതാത് വിഷയത്തില്‍ ബിരുദവും ബി എഡുമാണ് യോഗ്യത. ഹയര്‍ സെക്കണ്ടറിക്ക് ക്ലാസ്സെടുക്കാന്‍  അതാത് വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും, ബി. എഡും സെറ്റുമാണ് യോഗ്യത. നെറ്റ്, എം.എഡ് ഉളളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ ഉളളവരായിരിക്കണം. ഫേട്ടോ പതിച്ച ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്ത് 20 ന്  5 മണിക്ക് മുന്‍പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരത മിഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് 20 എന്ന വിലാസത്തില്‍ അയക്കുകയോ ജില്ലാ സാക്ഷരതാ മിഷിനില്‍ നേരിട്ട് എത്തിക്കുകയോ ചെയ്യണം.

 

ലാബ് ടെക്‌നീഷ്യന്‍ നിയമനം

കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി  ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ആഗസ്ത്12 ന് രാവിലെ 10.30 മുതല്‍ 11.30 വരെ കോളേജ് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ ഇന്റര്‍വ്യൂ നടക്കും. 18 നു 40 നും മധ്യേ പ്രായമുള്ള ഉദ്യേഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2371989.

 

റേഷന്‍ വിഹിതം കൈപ്പറ്റണം

ഓണം മുന്നൊരുക്കങ്ങളുടെ ഭാഗമായി റേഷന്‍ കടകളില്‍ അധികവിഹിതം, കിറ്റ് എന്നിവയുള്‍പ്പെടെ സ്റ്റോക്ക് ചെയ്യേണ്ടതുള്ളതിനാല്‍ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി ആഗസ്റ്റ് മാസത്തിലേക്ക് അനുവദിച്ച പി.എം.ജി.കെ.എ.വൈ ഉള്‍പ്പെടെയുള്ള റേഷന്‍ വിഹിതം കാര്‍ഡുടമകള്‍ എത്രയും പെട്ടെന്ന് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

ടെണ്ടര്‍ ക്ഷണിച്ചു

തൂണേരി ശിശു വികസന പദ്ധതി ഓഫിസിന്റെ ആവശ്യത്തിലേക്കായി ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0496 2555225, 9562246485.

 

വാഹനലേലം

സഹകരണ സംഘം രജിസ്ട്രാറുടെ ഉടമസ്ഥതയിലുള്ളതും ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിന്റെ ഉപയോഗത്തിലുണ്ടായിരുന്നതുമായ മാരുതി ഓമ്നി വാന്‍ (5 സീറ്റ്) ഇപ്പോഴത്തെ കണ്ടീഷനില്‍ 2022 ഓഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് പരസ്യലേലം – ടെണ്ടര്‍ മുഖേന വില്‍പന നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 20 നു 10ന് മുമ്പായി പുതിയറയിലുള്ള സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ലേല നിബന്ധനകള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.