കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്‍ കോട്ടയം, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ പത്തനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളില്‍ ഓഗസ്റ്റ് 13ന് ക്ഷ്യ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 18നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണു മേള. യോഗ്യത- പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകള്‍ ഹാജരാക്കണം. ഹോം കെയര്‍, സെന്‍മാര്‍ക്, നേറോലാക്, കിറ്റക്സ് ഗാര്‍മെന്റ്‌സ്, എന്‍. എം നെടുമ്പറമ്പില്‍ നീധി, പി. എസ്.എന്‍ എറണാകുളം, ഇസാഫ്, എല്‍.എല്‍.എഫ്.എല്‍. സമസ്ത ഫിനാന്‍സ് ലിമിറ്റഡ്, റിലൈന്‍സ് ജിയോ ഇന്‍ഫോ കോം ലിമിറ്റഡ്, പ്രൊജക്റ്റ് ഇമ്പ്‌ലിമെന്റേഷന്‍ ഏജന്‍സികള്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും. അപേക്ഷിക്കേണ്ട ഗൂഗിള്‍ ഫോം ലിങ്ക് : https://surveyheart.com/form/62c2bebd985f931487c146f3