സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ നാളെ (ശനി) ആരംഭിക്കും. ജില്ലയില്‍ 4 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കണിയാമ്പറ്റ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കല്‍പ്പറ്റ ഹയര്‍ സെക്കണ്ടറി സകൂള്‍, മാനന്തവാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍. ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം 204 പേരും രണ്ടാം വര്‍ഷം 231 പേരും പരീക്ഷ എഴുതും. 107 പേര്‍ പുരുഷന്‍മാരും 328 സ്ത്രീകളുമാണ്. ഇവരില്‍ 118 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവരും 12 പേര്‍ പട്ടിക ജാതി വിഭാഗത്തിലുള്ളവരും 3 പേര്‍ ഭിന്നശേഷിക്കാരുമാണ്. പരീക്ഷ ആഗസ്റ്റ് 20ന് അവസാനിക്കും.
