സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 24 വരെ അപേക്ഷാഫീസ് അടയ്ക്കാം. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി ഓഗസ്റ്റ് 25 വരെ അപേക്ഷ നൽകാം. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363.